SNDSS

ശ്രീ നാരായണ ധർമ്മ സേവാസംഘം

ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്."
- ശ്രീ നാരായണ ഗുരു

foundation day

ശ്രീനാരായണ ധര്മ്മ സേവാ സംഘത്തിന്റെ 56 ആമത് സ്ഥാപകദിനം ആഘോഷിച്ചു

രാവിലെ വിശേഷാല് പൂജകള്ക്ക് ശേഷം 8.30 നും 9.00 നും മദ്ധ്യേയുള്ള ശുഭമുഹൂര്ത്തത്തില് ശ്രീനാരായണ ധര്മസേവാ സംഘം പ്രസിഡന്റ് ശ്രീ ദിനു വാലുപറമ്പില് പതാകഉയര്ത്തിയതോടെ 56 ആമത് സ്ഥാപക ദിനം ആഘോഷത്തിനു സമാരംഭം കുറിച്ചു.

പുനർപ്രതിഷ്ഠ

ശ്രീനാരായണ ധര്മ്മ സേവാസംഘത്തില് നവീന ക്ഷേത്രങ്ങളില് വിഗ്രഹ പ്രതിഷ്ഠാ കർമ്മം നടത്തി
സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ നിറവില് തിളങ്ങി നിൽക്കുന്ന ശ്രീനാരായണ ധർമസേവാസംഘത്തിലെ നവീന ക്ഷേത്ര സങ്കേതങ്ങളായ ഗുരുമന്ദിരത്തിൽ ഗുരുദേവ തൃപ്പാദങ്ങളുടെ വെണ്ണക്കൽ പ്രതിഷ്ഠയും, ശാരദാദേവി ക്ഷേത്രത്തിൽ ശാരദാദേവിയുടെ കൃഷ്ണ ശിലാ പ്രതിഷ്ഠയും 2022 മാർച്ച് 16 ബുധനാഴ്ച (1197 മീനം 02) മകം നക്ഷത്രത്തിൽ പകല് 7.00 നും 8.00നും മദ്ധ്യേയുള്ള മീനം രാശി ശുഭമുഹൂർത്തത്തിൽ നടത്തി.